മുഖം സുന്ദരമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

03:55 PM May 06, 2025 | Kavya Ramachandran
പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ
ഒന്ന്
 പപ്പായയുടെ നീര് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഒരു സ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക.
രണ്ട്
നന്നായി പഴുത്ത പപ്പായ പൾപ്പ് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വാഴപ്പഴം പൾപ്പും അൽപം തെെരും കൂടി മികസ് ചെയ്ത് മുഖത്തിടുക. നിറം വർദ്ധിപ്പിക്കാൻ മികച്ചൊരു പാക്കാണിത്.
മൂന്ന്
ഒരു ടേബിൾസ്പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. നിറം വർദ്ധിപ്പിക്കാൻ മാത്രമല്ല വരണ്ട ചർമ്മം അകറ്റാനും മികച്ചൊരു പാക്കാണിത്