കാലടി പാലത്തിലേയും എം സി റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച ; റോജി എം ജോണ്‍ എംഎല്‍എ

05:44 AM Jun 01, 2025 | Suchithra Sivadas

എറണാകുളം കാലടി പാലത്തിലേയും എം സി റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ സമ്പൂര്‍ണ്ണ വീഴ്ചയെന്ന് റോജി എം ജോണ്‍ എംഎല്‍എ. കരാറുകാരന്‍ പിന്‍വാങ്ങിയ വിവരം മൂന്ന് മാസം മുമ്പ് തന്നെ പൊതുമരാമത്ത് വകുപ്പിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് റോജി എം ജോണിന്റെ ആരോപണം.


മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ന്ന മന്ത്രിതല യോഗത്തിലുള്‍പ്പെടെ വിഷയം ഉന്നയിച്ചിരുന്നെന്നും തുടര്‍ന്നും നടപടിയെടുക്കാന്‍  സര്‍ക്കര്‍ തയ്യാറായില്ലെന്നും എംഎല്‍എ പറഞ്ഞു.