+

രോഗത്തെ നിസ്സാരവൽക്കരിച്ച് മരുന്ന് തന്ന് വീട്ടിലേക്കയച്ചു; അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ കുടുംബം

അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ കുടുംബം രംഗത്ത്. മലപ്പുറം കീഴുപറമ്പിലെ ദിയ ഫാത്തിമയുടെ കുടുംബമാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്.

മലപ്പുറം: അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ കുടുംബം രംഗത്ത്. മലപ്പുറം കീഴുപറമ്പിലെ ദിയ ഫാത്തിമയുടെ കുടുംബമാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്.

ഡിസംബർ 26 നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാർഥിനിയായ ദിയ ഫാത്തിമ മരിച്ചത്. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നൽകിയില്ല, രോഗത്തെ നിസ്സാരവൽക്കരിച്ച് മരുന്ന് തന്ന് വീട്ടിലേക്കയച്ചു. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ ഗൗനിച്ചില്ല എന്നിവയാണ് കുടുംബത്തിൻ്റെ ആരോപണം. 

facebook twitter