കണ്ണൂർ : ആന്തൂര്‍ നഗരസഭാ പ്രദേശത്ത് നാലു യുവാക്കള്‍ക്കെതിരെ എം.ഡി.എം.എ ഉപയോഗിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവര്‍ കുടുങ്ങിയത്.
രാത്രി 11 ന് പറശിനിക്കടവ് മമ്പാല ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് കുറുമാത്തൂര്‍ പൊക്കുണ്ട് വളയാലിക്കണ്ടി വീട്ടില്‍ വി.എ.ഷമീം(29),
11.20 ന് തലൂവില്‍ നഗറിലെ ഗ്രൗണ്ടിന് സമീപം വെച്ച് തലൂര്‍ പുള്ളിയന്‍ വീട്ടില്‍ റിഗേഷിഷ്(27) 11.30 ന് സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ ബസ് വെയിറ്റുംഗ് ഷെല്‍ട്ടറില്‍ വെച്ച് തവളപ്പാറയിലെ മാടച്ചാന്‍ വീട്ടില്‍ എന്‍.ദിപിന്‍(28), രാത്രി 11.45 ന് പൊളാരീസ് ബാറിന് സമീപം വെച്ച് നണിച്ചേരി കണ്ണപ്പിലാവിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.എച്ച്.സാവിത്ത്(26) എന്നിവരെയാണ് പിടികൂടിയത്.
ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, ഗ്രേഡ് എ.എസ്.ഐ പ്രീത എന്നിവരും ഇവരെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.