+

കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന എ പരമേശ്വരന് യാത്രയയപ്പ് നൽകി

കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നിന്നും  15 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ പരമേശ്വരന് യാത്രയയപ്പ് നൽകി കാടാമ്പുഴ ദേവസ്വം നേതൃത്വം.

മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നിന്നും  15 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ പരമേശ്വരന് യാത്രയയപ്പ് നൽകി കാടാമ്പുഴ ദേവസ്വം നേതൃത്വം. ദേവസ്വം റെസ്റ്റ് ഹൗസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ദേവസ്വം  എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ് കുമാർ ഉദഘാടനം ചെയ്തു. ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ അധ്യക്ഷനായി.

 ദേവസ്വം സൂപ്രണ്ട് പി പി മീര, ക്ഷേത്രം സൂപ്രണ്ട്  കെ  ഉണ്ണികൃഷ്ണൻ,പി കെബാലകൃഷ്ണൻ, പി വിജയൻ,വി ശിവകുമാർ, പി ഹരിദാസൻ,പി ജയപ്രകാശ് , സി ആനന്ദവല്ലി, പി രഘു, കെ മുരളീധരൻ, സി രാജേഷ്, കെ ഹരിചന്ദ്രൻ  എന്നിവർ സംസാരിച്ചു.കെ രാജേഷ് കുമാർ, പ്രബീഷ്, പി ഉണ്ണികൃഷ്ണൻ (ഭാസി) എന്നിവർ  ഗാനം ആലപിച്ചു.എ പരമേശ്വരൻ   മറുപടി പ്രസംഗം നടത്തി.  ദേവസ്വത്തിന്റെ സ്നേഹോപഹാരം എക്സിക്യൂട്ടീവ് ഓഫീസർ കൈമാറി. ദേവസ്വം മാനേജർ പി കെ രവി സ്വാഗതവും  ടി ബാബു  നന്ദിയും പറഞ്ഞു.

facebook twitter