കടുവയുടെ ആക്രമണത്തില്‍ കര്‍ഷകൻ കൊല്ലപ്പെട്ടു, മൃതശരീരം പാതി ഭക്ഷിച്ച നിലയില്‍

03:51 PM Nov 07, 2025 | Renjini kannur

തെലങ്കാന: മൈസൂരു സരഗൂരില്‍ കടുവയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. കർഷകനായ ദണ്ഡ നായക്കിന്റെ മൃതദേഹമാണ് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സരഗൂരിലെ ഹളെ ഹഗ്ഗഡിലു എന്ന പ്രദേശത്ത് സ്വന്തം കൃഷിയിടത്തില്‍ വച്ചാണ് അന്പത്തിരണ്ടുകാരനായ ദണ്ഡ നായകിനെ കടുവ ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം അല്‍പദൂരം വലിച്ചു കൊണ്ടുപോയ മൃതദേഹം ആന കടക്കാതിരിക്കാൻ വേണ്ടി നിർമിച്ച കിടങ്ങിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.

തലയുടെ ഭാഗവും തുടയുടെ ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു മൃതശരീരം. എന്നാല്‍ ഇത് കടുവ ഭക്ഷിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.