കോഴിക്കോട്: വിലങ്ങാട് കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി കർഷകൻ. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിയിരിക്കുകയാണ് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ജോഷി പരാതിപ്പെട്ടു. മികച്ച വിളവ് ലഭിച്ചിരുന്ന തെങ്ങുകളാണ് ഒടുവിൽ വെട്ടിക്കളയേണ്ടി വന്നത്.
കുറച്ച് നാളായി വീട്ടിലെ ആവശ്യങ്ങൾക്ക് പോലും തേങ്ങ ലഭിക്കാറില്ലെന്ന് ജോഷി പറയുന്നു. ഇരുന്നൂറോളം കുരങ്ങന്മാരാണ് കാട് വിട്ട് നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്നത്. കരിക്ക് മൂപ്പെത്തും മുമ്പേ കുരങ്ങന്മാർ പറിച്ചെടുക്കും. ആളുകളെ കണ്ടാൽ അവർക്ക് നേരെ തേങ്ങ എറിയുന്നതും പതിവാണ്.
അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ല. ഇതോടെയാണ് പരിപാലിച്ച് വലുതാക്കിയ തെങ്ങുകൾ അതേ കൈകൊണ്ട് തന്നെ വെട്ടി നിരത്താൻ ജോഷി നിർബന്ധിതനായത്. പറമ്പിൽ ഇനി അവശേഷിക്കുന്നത് നാല് തെങ്ങുകൾ മാത്രം. വന്യമൃഗം ശല്യം കാരണം കൃഷി പൂർണമായും ഉപേക്ഷിക്കാൻ ഒരുങ്ങുന്നവരുമുണ്ട് പ്രദേശത്ത്
തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കാം ക്യാരറ്റ്
താരനും തലമുടി കൊഴിച്ചിലും ആണ് ഇന്ന് പലരുടെയും പരാതി. ഇവയെ തടയാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ്. നിരവധി ആരോഗ്യ ഗുണങ്ങളുളള, വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, അയേണ്‍, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തലമുടി കൊഴിച്ചില്‍ തടയാനും മുടിയിലെ വരള്‍ച്ച അകറ്റാനും സഹായിക്കും. അതുപോലെ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബയോട്ടിനും വിറ്റാമിന്‍ സിയും ഇയും മുടി വളരാനും സഹായിക്കും. ക്യാരറ്റിന്‍റെ ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ താരന്‍ അകറ്റാനും അതുപോലെ തന്നെ അകാലനരയെ ഒഴിവാക്കാനും സഹായിക്കും.