വീട്ടുമുറ്റത്ത് അച്ഛൻ മരിച്ചനിലയില്‍; മകൻ കസ്റ്റഡിയില്‍

10:39 AM Aug 22, 2025 |


കൊഴിഞ്ഞാമ്ബാറ: നല്ലേപ്പിള്ളി വാളറയില്‍ അമ്ബത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.നല്ലേപ്പിള്ളി, വാളറ തോട്ടത്തുക്കളം സി. രാമൻകുട്ടിയാണ് (58) മരിച്ചത്. മകൻ ആദർശിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് രാമൻകുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദർശ് സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ ഇയാളെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടർന്ന്, അച്ഛൻ മരിച്ചതായി ആദർശ് ബന്ധുക്കളെ വിളിച്ചറിയിച്ചു.

വീട്ടിലെത്തി മൃതദേഹം കണ്ടവരില്‍ ചിലർക്ക് സംശയം തോന്നിയതിനെത്തുടർന്ന് വ്യാഴാഴ്ച 10 മണിക്ക് കൊഴിഞ്ഞാമ്ബാറ പോലീസിനെ വിവരമറിയിച്ചു.പോലീസെത്തി നടത്തിയ പരിശോധനയില്‍ രാമൻകുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തായി മർദനമേറ്റതിന്റെ പാടുകളും രക്തക്കറയും കണ്ടെത്തി. തുടർന്ന്, ഫൊറൻസിക്, വിരടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.