+

ഷാ​ഹി ജ​മാ മ​സ്ജി​ദ്-​ഹ​രി​ഹ​ർ ക്ഷേ​ത്ര ത​ർക്കം : 28ന് വാദം കേൾക്കും

ഷാ​ഹി ജ​മാ മ​സ്ജി​ദ്-​ഹ​രി​ഹ​ർ ക്ഷേ​ത്ര ത​ർ​ക്ക​ത്തി​ൽ ച​ന്ദൗ​സി​യി​ലെ കോ​ട​തി ആ​ഗ​സ്റ്റ് 28ന് ​വാ​ദം കേ​ൾ​ക്കും. വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ, ഈ ​കോ​ട​തി​ക്ക് ഈ ​കേ​സ് കേ​ൾ​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​ള്ളി ക​മ്മി​റ്റി അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​താ​യി ഹി​ന്ദു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ർ​മ വ്യ​ക്ത​മാ​ക്കി.

സം​ഭ​ൽ : ഷാ​ഹി ജ​മാ മ​സ്ജി​ദ്-​ഹ​രി​ഹ​ർ ക്ഷേ​ത്ര ത​ർ​ക്ക​ത്തി​ൽ ച​ന്ദൗ​സി​യി​ലെ കോ​ട​തി ആ​ഗ​സ്റ്റ് 28ന് ​വാ​ദം കേ​ൾ​ക്കും. വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ, ഈ ​കോ​ട​തി​ക്ക് ഈ ​കേ​സ് കേ​ൾ​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​ള്ളി ക​മ്മി​റ്റി അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​താ​യി ഹി​ന്ദു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ർ​മ വ്യ​ക്ത​മാ​ക്കി.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന്റെ സാ​ധു​ത നേ​ര​ത്തെ മു​സ്‍ലിം വി​ഭാ​ഗം അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​ത്താ​നു​ള്ള വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​കോ​ട​തി മേ​യ് 19ന് ​ശ​രി​വെ​ച്ചി​രു​ന്നു.

സു​പ്രീം​കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ കേ​സി​ലെ മ​ത​വി​ഷ​യ​ങ്ങ​ൾ മ​റ്റൊ​രു കോ​ട​തി​യും കേ​ൾ​ക്കി​ല്ലെ​ന്ന് വി​ചാ​ര​ണ കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​താ​യി പ​ള്ളി വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഖാ​സിം ജ​മാ​ൽ വ്യ​ക്ത​മാ​ക്കി.

 

facebook twitter