കർണാടകയില്‍ ബസ് ഇടിച്ച് സ്കൂള്‍ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മില്ലേനിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻവി കൃഷ്ണ(11) ആണ് മരിച്ചത്.കുട്ടി, അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇരുചക്രവാഹനത്തില്‍ സ്കൂളിലേക്ക് പോകുമ്ബോള്‍ വാഹനത്തില്‍ നിന്ന് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു.
ഈ സമയം തൊട്ടു പിന്നില്‍ നിന്ന് വന്ന ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കുട്ടിയുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.മാരുതി നഗറിന് സമീപം ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് തൻവി സംഭവസ്ഥലത്ത് തന്നെ മരിച്ചു.