
തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പൊന്‍മാനിക്കുടത്ത് പുഴയില്‍ വീണ് കാണാതായ ബൈക്ക് യാത്രികനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലകം സ്വദേശി പുന്നക്കത്തറ വീട്ടില്‍ ബാബുരാജിന്റെ മകന്‍ അഖില്‍ രാജ് (19) ആണ് മരിച്ചത്. ബൈക്ക് പുഴയില്‍ വീണ സ്ഥലത്തിന് അല്‍പ്പം തെക്ക് ഭാഗത്തായാണ് മൃതദേഹം കണ്ടത്.
വ്യാഴാഴ്ച്ച രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫ്. സംഘം നടത്തിയ തെരച്ചിലില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ഇല്ലിക്കാടിനിടയില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. സേനാംഗങ്ങള്‍ ചേര്‍ന്ന് കരയിലെത്തിച്ച മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.