+

അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ റിമാൻഡിൽ

അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ റിമാൻഡിൽ

കോഴിക്കോട്: കോഴിക്കോട് കുടുംബവഴക്കിനിടെ തലയ്ക്ക് ക്ഷതമേറ്റ് അച്ഛൻ മരിച്ചു. സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി കരിമ്പാടം കോളനി വളയന്നൂർ വീട്ടിൽ സനലിനെ (22) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.

തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞ് നടക്കുകയാണെന്ന് പറഞ്ഞാണ് സനൽ പിതാവിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തലയ്ക്ക് പരുക്കേറ്റ ഗിരീഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending :
facebook twitter