കോട്ടയത്ത്‌ അച്ഛനേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

03:49 PM Oct 25, 2025 | Renjini kannur

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ അച്ഛനേയും മകനേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖില്‍ എന്നിവരാണ് മരിച്ചത്.

വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട് പേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അയല്‍വാസികള്‍ ആണ് ഇരുവരുടേയും മ‍ൃതദേഹം ആദ്യം കണ്ടത്.

പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി