ഉലുവയിട്ട കഞ്ഞിവെള്ളം തലയോട്ടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
കഞ്ഞിവെള്ളത്തിലെ പ്രോട്ടീന്‍ ആണ് മുടി വളരാന്‍ സഹായിക്കുന്നത്. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തില്‍ കുറച്ച് ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിലും തലയോട്ടിയിലും സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്. കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും തലമുടി വളരാന്‍ സഹായിക്കും