+

‘സൂ ഫ്രം സോ’ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു

ജെ പി തുമിനാട് രചിച്ച് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘സൂ ഫ്രം സോ’. ചിത്രത്തിന് കേരളത്തിൽ നിന്ന് വമ്പൻ വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. ജെ പി തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്.

ജെ പി തുമിനാട് രചിച്ച് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘സൂ ഫ്രം സോ’. ചിത്രത്തിന് കേരളത്തിൽ നിന്ന് വമ്പൻ വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. ജെ പി തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ചിത്രം ഇന്ന് മുതൽ ഒടിടിയിലെത്തും. ജിയോഹോട്ട്സ്റ്റാർ വഴിയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.

കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. കന്നഡ ഭാഷയിൽ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കൈയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.

അതേസമയം അഞ്ച് കോടിക്കും മുകളിലാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകൾക്ക് ശേഷം കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയാണ് സു ഫ്രം സോ. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.
 

facebook twitter