
ശബരിമല: സിനിമാ താരം ദിലീപ് ശബരിമല ദരശനം നടത്തി.നടിയെ തട്ടികൊണ്ട് പോ യി ആക്രമിച്ച കേസിൽ വിചാര ണ കോടതി കുറ്റ വിമുക്തനാക്കിയ തിന് പിന്നാലെയാണ് ശബരിമല ദർ ശനത്തിന് ദിലീപ് എത്തിയത്.ഞായർ രാത്രി ശബരിമല ദർശനം നടത്തു മെന്ന വാർത്ത പര ന്നിരുന്നു.
എന്നാൽ ഇന്നലെ രാവിലെ പൊൻകുന്നത്ത് നി ന്നാണ് ശബരിമലയിൽ എത്തുന്നത്. രാവിലെ എട്ടിന് പമ്പയിൽ എത്തി യശേഷം മലകയറി 9.30 ന് സന്നിധാനത്ത് എത്തി. നേരെദേവസ്വം പി.ആ ർ.ഒ ഓഫീസിൽ കയറി അല്പസമയത്തിന് ശേഷം ദർശനത്തിനായി ഇറങ്ങി.
സ്റ്റാഫ് ഗേറ്റ് വഴി കയറി ശ്രീകോവിലിന് പിന്നിലെത്തി അവിടത്തെ ഗേറ്റിലൂടെ കയറി ശ്രീകോവിലിന് മുന്നിലെ ആദ്യ ബാരി ക്കേടിലൂടെ കടന്ന് തൊഴുതശേഷം തന്ത്രി മുറിയിലേക്ക് പോയി. ഗോപാലകൃഷ്ണൻ ഉത്രാടം എന്ന പേരിൽ ദിലീപ് ഉച്ചപൂജ വഴിപാട് ശീട്ടാക്കിയിരുന്നു. തന്ത്രി മുറിയിൽ കുറച്ച് നേരം നി ന്നു.സുഹൃത്തിൻ്റെ കളഭപൂജ വഴിപാട് ഉണ്ടായിരുന്നു.

10.45 ന് കിഴക്കെ മണ്ഡപ ത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭ കലശപൂ ജയിലും പങ്കെടുത്തു. അതിന് ശേ ഷം ക്ഷേത്രത്തിന് ചുറ്റുമുള്ള കളഭ കലശ എഴുന്നള്ളത്തിനൊപ്പം ദിലീപും ഉണ്ടായിരുന്നു. തുടർന്ന് നടന്ന കളഭാഭിഷേകത്തിൽ പങ്കെടുത്ത് ദർശനം നടത്തി.
അല്പസമയത്തിന് ശേഷം ദീലീപിൻ്റെ പേരിൽ നടത്തിയ ഉച്ചപൂജ വഴിപാട് തൊഴുതു കഴിഞ്ഞ് ഫ്‌ളൈഓവർ വഴി മാളികപ്പുറം ദർശനം നടത്തി. തിരികെ തന്ത്രി കണ്ഠര് മഹേഷ് മോഹനരെയും മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയേയും കണ്ടശേഷം മലയിറങ്ങി.

ദിലീപ് പൊൻകുന്നം വഴി വൈകിട്ട് അഞ്ചരയോടെ ചങ്ങനാശേരിയിൽ എത്തി. സുഹൃത്തുക്കളായ ശരത്, അഡ്വ. പ്രണവ്, ശശികുമ ർ ചെന്നൈ എന്നി വരും ഒപ്പം ഉണ്ടായിരുന്നു.
