+

‘മാരീസൻ’ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാരീസൻ’. 2024ൽ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ടീസർ പുറത്തെത്തി. ഒരു ഫീൽ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്‌പെൻസിന്റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 1.23 മിനിറ്റ് ദൈർഘ്യമുള്ള ടീസർ. റോഡ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ ടീസറിന്റെ ഏറിയ ഭാഗത്തും ഒരു ബൈക്കിൽ യാത്ര ചെയ്യുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളാണ്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതം യുവൻ ശങ്കർ രാജ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇ 4 എക്‌സ്‌പെരിമെന്റ്‌സ് എൽഎൽപി, കഥ, തിരക്കഥ, സംഭാഷണം, ക്രിയേറ്റീവ് ഡയറക്ടർ വി കൃഷ്ണ മൂർത്തി, ഛായാഗ്രഹണം കലൈസെൽവൻ ശിവജി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്.

വസ്ത്രാലങ്കാരം ദിനേശ് മനോഹരൻ, മേക്കപ്പ് അബ്ദുൾ, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, കലാസംവിധാനം മഹേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ എ ജയ് സമ്പത്ത്, സൗണ്ട് മിക്‌സിംഗ് എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സ്റ്റണ്ട്‌സ് ഫീനിക്‌സ് പ്രഭു, വിഎഫ്എക്‌സ് ലവൻ ആൻഡ് കുശൻ, ഡിഐ നാക്ക് സ്റ്റുഡിയോസ്, സ്റ്റിൽസ് ഷെയ്ക് ഫരീദ്, വരികൾ മദൻ ഗാർഗി, ശബരിവാസൻ ഷണ്മുഖം, പോസ്റ്റേഴ്‌സ് യെല്ലോ ടൂത്ത്‌സ്, നെഗറ്റീവ് റൈറ്റ് ഹോൾഡർ എ പി ഇന്റർനാഷണൽ.

facebook twitter