+

കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം

കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.സാൽമിയയിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽനിന്നും വീണാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.  

കുവൈത്ത് സിറ്റി : കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.സാൽമിയയിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽനിന്നും വീണാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.  

സാൽമിയ, അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റു ഭാ​ഗങ്ങളിലേക്ക് പടരുന്നതിൽ നിന്ന് തീ നിയന്ത്രണവിധേയമാക്കാനും നിയന്ത്രിക്കാനും സംഘങ്ങൾക്ക് അതിവേ​ഗം കഴിഞ്ഞു. അപകടസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

facebook twitter