+

മേപ്പാടി ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം; റസ്റ്റൊറന്റും കള്ളുഷാപ്പും കത്തി

ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ തൗസന്റ് ഏക്കറി'ല്‍ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്ത റസ്റ്റൊറന്റും കള്ള് ഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്തായിരുന്നു തീപ്പിടിത്തം. ഹട്ടുകള്‍ എല്ലാം പൂര്‍ണമായി കത്തിനശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹട്ടുകളിലേക്ക് ഉള്‍പ്പടെ തീപടര്‍ന്നെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പിന്നാലെ അഗ്‌നിശമനാ സേനയെത്തി തീ പൂര്‍ണമായി അണച്ചു.

facebook twitter