+

തിരുവനന്തപുരം പിഎംജിയില്‍ ടിവിഎസ് ഷോറൂമില്‍ തീ പിടിത്തം; തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി

എട്ടോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയത്. 

\പിഎംജിയിലെ ടിവിഎസ് ഷോറൂമില്‍ വലിയ തീപിടിത്തം. പുലര്‍ച്ചെ 3.45നായിരുന്നു തീപിടുത്തം. തീപിടിത്തം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. എട്ടോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയത്. 

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീയാണ് ആദ്യം പൂര്‍ണ്ണമായി കെടുത്തിയത്. എന്നാല്‍ സ്‌പെയര്‍ പാര്‍ട്‌സ് അടക്കം സൂക്ഷിക്കുന്ന നിലയിലും മുകളിലത്തെ ടെറസ് ഭാഗത്തുമുള്ള തീ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് അണച്ചത്.

കെട്ടിടത്തില്‍ 250ഓളം വാഹനങ്ങള്‍ ഉണ്ടായിരുന്നതായാണ് ഷോറൂം ഉടമ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിപക്ഷം വാഹനങ്ങളും പുറത്തെത്തിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്.കെട്ടിടങ്ങള്‍ ഇല്ലായെന്നതു ആശ്വാസമായി.
 

Trending :
facebook twitter