+

വാതിൽ തുറക്കാൻ കഴിയാതെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ വയോധികയെ ഇരിട്ടി അഗ്നിരക്ഷാസേന രക്ഷിച്ചു

കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ കഴിയാതെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ വയോധികയെ ഇരിട്ടി അഗ്നിശമനസേന രക്ഷപ്പെടുത്തി. എടൂർ കൂട്ടക്കളത്തെ കലയത്തിനാം കുഴിയിൽ മേരി (90) യാണ് തിങ്കളാഴ്ച ഉച്ചയോടെ  കിടപ്പുമുറിയിൽ കുടുങ്ങിപ്പോയത്

ഇരിട്ടി: കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ കഴിയാതെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ വയോധികയെ ഇരിട്ടി അഗ്നിശമനസേന രക്ഷപ്പെടുത്തി. എടൂർ കൂട്ടക്കളത്തെ കലയത്തിനാം കുഴിയിൽ മേരി (90) യാണ് തിങ്കളാഴ്ച ഉച്ചയോടെ  കിടപ്പുമുറിയിൽ കുടുങ്ങിപ്പോയത്. മക്കളാണെങ്കിൽ ആരും സ്ഥലത്തില്ലായിരുന്നു. വീട്ടിൽ 95 വയസ്സ് കഴിഞ്ഞ ഭർത്താവ് പുറത്ത്  ഉണ്ടായിരുന്നെങ്കിലും ഇരുവരും പുറത്തുനിന്നും അകത്തുനിന്നും ശ്രമിച്ചിട്ടും വാതിൽ  തുറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അയൽവാസികളെ വിവരം അറിയിച്ചെങ്കിലും ഇവർക്കാർക്കും വാതിൽ തുറക്കാൻ കഴിയാതായതോടെ ഇരിട്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. 

ഇരിട്ടി അസി. സ്റ്റേഷൻ ഓഫീസർ മാരായ സി.പി. ബൈജു, എൻ. ജി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിശമനസേന ഡോർബ്രേക്കർ  എന്ന ഉപകരണം ഉപയോഗിച്ച് വാതിൽ തുറന്ന് മുറിക്കകത്ത് തളർന്നിരിക്കുകയായിരുന്ന മേരിയെ പുറത്തെത്തിക്കുകയായിരുന്നു. സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ കെ.വി. വിജീഷ്, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ കെ. ധനീഷ്, വി.വി. സൂരജ്, ഹോംഗാർഡ് കെ.എം. അനീഷ്, സിവിൽ ഡിഫൻസ് അംഗം ഡോളമി  എന്നിവരും അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നു.

facebook twitter