+

കൊതിയൂറും മീന്‍ കറി തയ്യാറാകൂ ഇങ്ങനെ

കൊതിയൂറും മീന്‍ കറി തയ്യാറാകൂ ഇങ്ങനെ

 മീന്‍ – അരക്കിലോ

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

.ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്
വെളുത്തുള്ളി – 7-8 അല്ലി, ചതച്ചത്
ചുവന്നുള്ളി – അരക്കപ്പ്, ചതച്ചത്
പച്ചമുളക് – മൂന്ന്,ചതച്ചത്
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – രണ്ട്, നീളത്തില്‍ അരിഞ്ഞത്
.കാശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
.തേങ്ങ – അരക്കപ്പ്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി – നാല്
വെളുത്തുള്ളി – മൂന്ന് അല്ലി
വെള്ളം – ഒരു കപ്പ്
.പച്ചമാങ്ങ – നാലു കഷണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
.കടുക് – അര ചെറിയ സ്പൂണ്‍
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
വറ്റല്‍മുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക.
-ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.
-വഴന്നു വരുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ക്കുക.
-മസാലയുടെ പച്ചമണം മാറുമ്പോള്‍ അഞ്ചാമത്തെ ചേരുവ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചതു ചേര്‍ക്കണം.
-ഇതിലേക്ക് വെള്ളവും ചേര്‍ത്തിളക്കി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാ ചേര്‍ക്കുക.
-തിളച്ചു വറ്റിത്തുടങ്ങുമ്പോള്‍ മീന്‍ ചേര്‍ത്തിളക്കി വേവിക്കുക.
-വെന്തു വറ്റിത്തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി പതിനൊന്നാമത്തെ ചേരുവ ചേര്‍ത്തു താളിച്ച് കറിയില്‍ ചേര്‍ത്തു വിളമ്പാം.

facebook twitter