+

നാവിൽ വെള്ളമൂറും മീൻ അച്ചാർ തയ്യാറാക്കാം

നാവിൽ വെള്ളമൂറും മീൻ അച്ചാർ തയ്യാറാക്കാം

മീൻ

ഉപ്പ് -ആവശ്യത്തിന്

മഞ്ഞൾ പൊടി -1 tsp+1/4 ട്സപ്

കാശ്മീരി മുളക്പൊടി -1 tbsp+4 ട്സപ്

മുളക്പൊടി -2 tbsp+2 ട്സപ്

വിനാഗിരി -1 കപ്പ്‌

വെള്ളിച്ചെണ്ണ -1 കപ്പ്‌

കടുക് -1 tbsp

ചെറിയുള്ളി -6 എണ്ണം

വെള്ളുത്തുള്ളി ചെറുതായി അരിഞ്ഞത് -അര കപ്പ്‌

ഇഞ്ചി ചെറുതായി അരിഞ്ഞത് -അര കപ്പ്‌

കറിവേപ്പില -3 തണ്ട്

പച്ചമുളക് -6 എണ്ണം

ഉലുവ പൊടി -അര tsp

കായം -2 നുള്ള്

Note:1 cup-250ml

ഉണ്ടാകുന്ന വിധം

മീൻ ചെറുതായി കട്ട്‌ ചെയ്ത് നന്നായി കഴുകി വെള്ളം കളഞ്ഞു എടുത്ത് ആവശ്യത്തിന് ഉപ്പും 1 tsp മഞ്ഞൾ പൊടിയും 1 tbsp കാശ്മീരി മുളക് പൊടിയും 2 tbsp മുളക് പൊടിയും ചേർത്ത് നന്നായി കുഴച്ചു 45 മിനിറ്റ് സമയം വക്കുക

വിനാഗരി ഒരു പാത്രത്തിൽ ഒഴിച്ച് കുറച്ച് നേരം തിളപ്പിച്ച ശേഷം ഓഫ്‌ ചെയ്ത് ചൂട് മാറാൻ വക്കുക ( വിനാഗിരിയിൽ വെള്ളം ഉണ്ടെകിൽ പോകാൻ വേണ്ടി ആണ് ഇങ്ങനെ ചെയുന്നത്)

ഒരു കപ്പ്‌ വെള്ളിച്ചെണ്ണ നന്നായി ചൂടാക്കി മീൻ പൊരിക്കണം.. (ഒരുപാട് ഡ്രൈ ആകാതെ നന്നായി മൊരിച്ചു എടുക്കണം.. കുറച്ച് ഒന്ന് ഡ്രൈ ആയാലേ മീൻ പൊടിഞ്ഞു പോകാതെ ഇരിക്കുള്ളു ).

ഇനി അതേ വെള്ളിച്ചെണ്ണയിൽ ഒരു tbsp കടുക് ഇട്ടു പൊട്ടിച്ചു ചെറിയുള്ളിയും വെള്ളുത്തുള്ളിയും ഇഞ്ചിയും കറി വേപ്പിലയും ഇട്ടു വഴറ്റി പച്ച മണം മാറിയ ശേഷം പച്ചമുളക്, ഉപ്പ്, ഉലുവ പൊടി, മഞ്ഞൾ പൊടി, മുളക്പൊടി, കാശ്മീരി മുളക് പൊടി, കായം പൊടി ഇട്ടു വഴറ്റി പൊടികളുടെ പച്ചമണം മാറിയ ശേഷം വറുത്ത് വച്ച മീൻ ഇട്ടു ഇളകി കുറച്ച് നേരം വച്ച ശേഷം തീ ഓഫ്‌ ചെയ്ത് വിനാഗിരി ഒഴികാം.

വിനാഗിരി ഒഴിച്ച ശേഷം കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് പുള്ളി ഒന്ന് ബാലൻസ് ചെയ്യാം.

facebook twitter