കിഷ്ത്വാര്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 46 ആയി ഉയര്‍ന്നു

07:03 AM Aug 15, 2025 | Suchithra Sivadas

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരില്‍ 2 സി ഐ എസ് എഫ് ജവാന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 167 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 200 ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്. മചയില്‍ മാതാ യാത്രയിലെ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതിലേറെയും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്.