+

കരിപ്പെട്ടി കാപ്പി ഉണ്ടാക്കിയാലോ?

കരിപ്പെട്ടി കാപ്പി ഉണ്ടാക്കിയാലോ?

 

മഴക്കാലത്ത് ആഹാരവും വെള്ളവും എല്ലാം ഏറെ സൂക്ഷിച്ചു വേണം. രോഗങ്ങൾ വേഗം പിടിപെടാൻ സാധ്യതയുള്ള കാലാവസ്ഥയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തിനും എല്ലാം നല്ലതാണ് കരിപ്പെട്ടി കാപ്പി.

ചേരുവകൾ

    പൊടിച്ച ചുക്ക്- രണ്ട് ടീസ്പൂൺ

    കരിപ്പെട്ടി- അരക്കപ്പ്

    വെള്ളം- നാല് കപ്പ്

    കുരുമുളകുപൊടി- അര ടീസ്പൂൺ

    തുളസിയില- നാലെണ്ണം

    ഏലയ്ക്ക- രണ്ടെണ്ണം

    കാപ്പിപ്പൊടി- കാൽ ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചുക്കുപൊടി, കരിപ്പെട്ടി, തുളസിയില എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക. ശേഷം തൊലി കളഞ്ഞ ഏലക്കയും, കുരുമുളകുപൊടിയും കാപ്പിപ്പൊടിയും ചേർക്കാം. അടുപ്പിൽ നിന്നിറക്കി അരിച്ചെടുത്ത് കുടിക്കാം

facebook twitter