നമ്മുടെ വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണം കേടാകാതെയും പഴക്കം കൂടാതെയും സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ, ഫ്രിഡ്ജിൽ ഭക്ഷണം വെക്കുന്ന കാര്യത്തിൽ നമ്മൾ വരുത്തുന്ന ചില ചെറിയ പിഴവുകൾ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കും, ചിലപ്പോൾ ഭക്ഷ്യവിഷബാധയിലേക്കും വരെ നയിച്ചേക്കാം.
പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് സൂക്ഷിക്കരുത്. പാകം ചെയ്യാത്ത ഭക്ഷണങ്ങളിൽ ഉള്ള അണുക്കൾ പാകം ചെയ്ത ഭക്ഷണത്തിലേക്കു കലരാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കാം. പാകം ചെയ്യാത്ത മത്സ്യം, മാംസം തുടങ്ങിയവ ഫ്രിജിൽ വയ്ക്കുമ്പോൾ മറ്റു ഭക്ഷണവുമായി സമ്പർക്കം വരാത്ത രീതിയിൽ അടച്ചു വേണം സൂക്ഷിക്കാൻ. പാകം ചെയ്ത എല്ലാ ആഹാരവും അടച്ചു മാത്രമേ സൂക്ഷിക്കാവു. മത്സ്യം, മാംസം, പച്ചക്കറികൾ, പാകം ചെയ്ത ആഹാരം എന്നിവ ഫ്രിജിന്റെ പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കണം.
ഇതിനാൽ പാകം ചെയ്ത ഭക്ഷണത്തിൽ നിന്ന് അപ്പോൾ ഭക്ഷിക്കാൻ ആവശ്യമായത് മാറ്റി വയ്ക്കുകയും സൂക്ഷിച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്ന അളവ് ഭക്ഷണം ചൂടാറിയ ഉടനെ (2 മണിക്കൂറിനുള്ളിൽ തന്നെ) ഫ്രിജിലേക്കു മാറ്റണം. രാവിലെ ഉണ്ടാക്കിയ ആഹാരം രാത്രി ഫ്രിജിലേക്കു മാറ്റുന്ന രീതി പാടില്ല. ഫ്രീസറിൽ ഉള്ള മാംസം, മത്സ്യം തുടങ്ങിയവ പാകം ചെയ്യാൻ ആയി പുറത്ത് എടുക്കുമ്പോൾ തണുപ്പ് പൂർണമായി മാറിയ ശേഷം മാത്രം പാകം ചെയ്യുക. മണിക്കൂറുകൾ ഇവ പുറത്ത് വച്ചാലും വേഗത്തിൽ ബാക്ടീരിയകൾ പെരുകുന്നതിനു കാരണമാകും. ഫ്രീസറിൽ നിന്നുള്ള ഭക്ഷണം ആദ്യം ഫ്രിജിന്റെ താഴെയുള്ള ഭാഗത്ത് നേരത്തെ ഇറക്കി വച്ച് തണുപ്പ് കുറഞ്ഞ ശേഷം പുറത്ത് എടുക്കുന്നതാണ് ഉചിതം.