+

അടിപൊളി മസാല ചായ തയ്യാറാക്കാം

അടിപൊളി മസാല ചായ തയ്യാറാക്കാം

 

വിവിധ രുചിയിലുള്ള ചായകളുണ്ട്. ചിലർക്ക് ചായ ശരീരത്തിന് ഉൻമേഷം പകരുന്നതാണെങ്കിൽ മറ്റു ചിലർക്ക് അത് വയറിന്‍റെ അസ്വസ്ഥത മാറ്റാൻ ആയിരിക്കും. അങ്ങനെ ചായയുടെ ഉപയോഗം പലവിധം. സാധാ ചായയേക്കാൾ മസാല ചായക്ക് സ്വാദും ഗുണവും ഏറെയാണ്. മസാല ചായ പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായകമാണ്. മസാല ചായ എളുപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.

വേണ്ട ചേരുവകൾ.

വെള്ളം                                 1 കപ്പ്
പാൽ                                       2  കപ്പ് 
ഏലയ്ക്ക                              8 എണ്ണം
കറുവപ്പട്ട                              2 കഷ്ണം
 ഗ്രാമ്പു                                   2 എണ്ണം
ഇഞ്ചി                                 ഒന്നര കഷ്ണം
ചായപ്പൊടി                       2 ടീസ്പൂൺ 
പഞ്ചസാര                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ മസാല കൂട്ടുകൾ നന്നായി ഒന്ന് ചതച്ചിടുക. മസാല കൂട്ട് തിളക്കാൻ തുടങ്ങിയാൽ ചായപ്പൊടിയും ചേർക്കുക. തിളച്ചതിനു ശേഷം പാലൊഴിച്ച് തിളപ്പിക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. ശേഷം നന്നായി അരിച്ചെടുക്കുക. മസാല ചായ തയ്യാർ.

facebook twitter