+

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ബദാമിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാം

വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ബദാം. അതിനാല്‍  ബദാം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.  പ്രീബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ബദാം കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രെളിനെ കൂട്ടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബദാമിന് ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ ഇവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും ബദാം സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താനും ഗുണം ചെയ്യും. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ബദാമിനൊപ്പം ചേർക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. ഡാര്‍ക്ക് ചോക്ലേറ്റ് 

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ബദാമിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ബ്ലൂബെറി 

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ബദാമിനൊപ്പം കഴിക്കുന്നതും ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. യോഗര്‍ട്ട് 

വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം യോഗര്‍ട്ടില്‍ ചേര്‍ത്ത് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

4. ഓട്സ് 

ഓട്സില്‍ ബദാം ചേര്‍ത്ത് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 

facebook twitter