അയേണ്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

09:15 AM Oct 13, 2025 | Kavya Ramachandran

1. ചീര

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. 100 ഗ്രാം വേവിച്ച ചീരയില്‍ 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഒപ്പം പൊട്ടാസ്യം, വിറ്റാമിൻ എ, ബി, കെ എന്നിവയുടെ നല്ല ഉറവിടമാണ് ചീര.   

2. പയറുവര്‍ഗങ്ങള്‍

100 ഗ്രാം വേവിച്ച  പയറുവര്‍ഗങ്ങളില്‍ നിന്നും 3.3 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഫൈബറും ഇവയിലുണ്ട്.  

3. റെഡ് മീറ്റ് 

100 ഗ്രാം റെഡ് മീറ്റില്‍ നിന്നും 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. 

4. മത്തങ്ങാ വിത്ത് 

100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 2.8 മൈക്രോഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്. 

5. ഡാര്‍ക്ക് ചോക്ലേറ്റ്

100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും 2.9 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ്.