+

ഡൈവിങ് ചാമ്പ്യനായ പ്ലസ് ടു വിദ്യാര്‍ത്ഥി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

സംസ്ഥാന ഡൈവിങ് ചാമ്ബ്യനായ പ്ലസ് ടു വിദ്യാർത്ഥി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ബെംഗളൂരു ക്ലാരൻസ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർത്ഥി 17 വയസുകാരനായ ആര്യൻ മോസസ് വ്യാസാണ് മരിച്ചത്.

ബെംഗളൂരു: സംസ്ഥാന ഡൈവിങ് ചാമ്ബ്യനായ പ്ലസ് ടു വിദ്യാർത്ഥി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ബെംഗളൂരു ക്ലാരൻസ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർത്ഥി 17 വയസുകാരനായ ആര്യൻ മോസസ് വ്യാസാണ് മരിച്ചത്.

ഇന്നലെ രാവിലെ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെയാണ് സ്‌കൂളിലെ രണ്ടാം നിലയില്‍ നിന്ന് വിദ്യാർത്ഥി വീണ് മരിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരു റിച്ചാർഡ്‌സ് ടൗണിലെ പോട്ടറി റോഡിലുള്ള സ്‌കൂളില്‍ ആര്യനെ കൊണ്ടുവിട്ട് പിതാവ് മടങ്ങിപ്പോയിരുന്നു.

ഇതിന് പിന്നാലെയാണ് കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്.ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. സംഭവ ദിവസം രാവിലെ ഇദ്ദേഹം മകനെ വഴക്ക് പറഞ്ഞിരുന്നതായും വിവരമുണ്ട്.

facebook twitter