യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനത്താവളത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തണം, സുരക്ഷയും ശക്തമാക്കി

11:10 AM Aug 12, 2025 |


 കൊച്ചി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിർദേശ പ്രകാരം കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരെയും ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്. നിരീക്ഷണവും ശക്തിമാക്കിയിരിക്കുന്നതാണ്.

സാധാരണയുള്ള സുരക്ഷാ പരിശോധനകള്‍ക്ക് പുറമെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുൻപും (ലാഡർ പോയിന്റ്) യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനകള്‍ക്കായി കൂടുതല്‍ സമയം വേണ്ടി വരുമെന്നതിനാല്‍ യാത്രക്കാർ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതർ അറിയിച്ചു