+

കല്ലായി അനീഷ് വധം:13 ബിജെപി പ്രവർത്തകരെ കുറ്റവിമുക്തരാക്കി

പാനൂർപുത്തൂരിലെ സിപിഎം പ്രവർത്തകൻ കല്ലായി അനീഷ് കൊലപാതക കേസ്സിൽ കുറ്റ ആരോപിതരായ 13 ബിജെപി പ്രവർത്തകരും കുറ്റക്കാരല്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് നിസാർ അഹമ്മദ് കണ്ടെത്തി.  


തലശ്ശേരി: പാനൂർപുത്തൂരിലെ സിപിഎം പ്രവർത്തകൻ കല്ലായി അനീഷ് കൊലപാതക കേസ്സിൽ കുറ്റ ആരോപിതരായ 13 ബിജെപി പ്രവർത്തകരും കുറ്റക്കാരല്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് നിസാർ അഹമ്മദ് കണ്ടെത്തി.  

കുന്നോത്ത്പറമ്പ് കുലിച്ചാലിൽ ജിയേഷ്, പുത്തൂർ സന്തോഷ്, വേണുഗോപാൽ, സജീഷ്, സുബിൻ, ശശി, രാഘവൻ, കൊളവല്ലൂർ ബിജു, ഷിനോജ്, കൈവേലിക്കൽ വിഷ്ണു, ബാബു, അനീഷ്, കൈവേലിക്കൽ സുരേന്ദ്രൻ എന്നീ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് രാഷ്ട്രീയ വിരോധത്താൽ 2008 മാർച്ച് ഏഴി ന് പുലർച്ചെ 5ന് പുത്തൂർ കണ്ണംപൊയിൽ കല്ലായിന്റവിട ബാലന്റെ മകൻ അനീഷിനെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് വെട്ടി കൊലപെടുത്തിയെന്നായിരുന്നുവെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം.ബന്ധുക്കളെ അടക്കമുള്ള സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു.പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി.എസ്. ഈശ്വരൻ, ടി. സുനിൽ കുമാർ, പി.പ്രേമരാജൻ എന്നിവരാണ് ഹാജരായത്.

facebook twitter