+

തുടര്‍ച്ചയായ മൂന്നാം ദിവസവും അതിരപ്പള്ളിയില്‍ കാട്ടുകൊമ്പന്‍ കബാലിയുടെ പരാക്രമം ; കെഎസ്ആര്‍ടിസി ബസിന് നേരെ അതിക്രമം

യാത്രക്കാര്‍ക്ക് പരിക്കില്ല

തുടര്‍ച്ചയായ മൂന്നാം ദിവസവും അതിരപ്പള്ളിയില്‍ കാട്ടുകൊമ്പന്‍ കബാലിയുടെ പരാക്രമം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. കബാലിയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഇടപെട്ടതിനേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കബാലിയെ റോഡില്‍നിന്ന് നീക്കിയത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയില്‍ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. തുടര്‍ച്ചയായ പരാക്രമം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വനം വകുപ്പ് ഇടപെടല്‍ കര്‍ശനമാക്കണമെന്ന് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ആവശ്യപ്പെട്ടു. 

facebook twitter