+

കടുവ സെൻസസിനിടെ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ക്ക് പരിക്ക്

തേക്കടിയില്‍ കടുവ സെൻസസിനായി പോയ സംഘത്തിനു നേരേ കാട്ടുപോത്തിന്റെ ആക്രമണം.വനംവകുപ്പ് വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു.മേഘമല സ്വദേശി വൈരമുത്തുവിനാണ് പരിക്കേറ്റത്.

കുമളി: തേക്കടിയില്‍ കടുവ സെൻസസിനായി പോയ സംഘത്തിനു നേരേ കാട്ടുപോത്തിന്റെ ആക്രമണം.വനംവകുപ്പ് വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു.മേഘമല സ്വദേശി വൈരമുത്തുവിനാണ് പരിക്കേറ്റത്.

സീനിയറോടയ്ക്കു സമീപം കുട്ടാംകയത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. വയറിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.

കടുവ സെൻസസ് എടുക്കുന്നതിനായി വനത്തിനുള്ളിലേക്കുപോയ ഉദ്യോഗസ്ഥ സംഘത്തിനു നേരേ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വൈരമുത്തുവിനെ ഉടൻതന്നെ ബോട്ടില്‍ തേക്കടി ലാൻഡിംഗില്‍ എത്തിക്കുകയും തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Trending :
facebook twitter