ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വംബോര്‍ഡ് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക.
2019 ജൂലൈ 19ന് സ്വര്‍ണ്ണ പാളികള്‍ അഴിച്ചപ്പോള്‍ ഹാജരാകാതെ മേല്‍നോട്ടചുമതല വഹിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള മുരാരി ബാബുവിനെയും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇരുവരെയും കസ്റ്റഡിയില്‍ വേണം എന്നതാണ് എസ്‌ഐടി നിലപാട്. മുരാരി ബാബു സമര്‍പ്പിച്ച ജാമ്യ അപേക്ഷയിലും റാന്നി മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനം എടുക്കും. ദ്വാരപാലക കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്.