ബെംഗളൂരു: ഇന്ദിരാനഗറില്‍ അഞ്ച് മണിക്കൂറില്‍ നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലീസ്. ഫെബ്രുവരി എട്ടിനാണ് കദംബ എന്നയാള്‍ നാലുപേരെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സീരിയല്‍ കില്ലറാണ് കൃത്യം നടത്തിയത് എന്നുള്ള തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. പ്രതി ഒരു സീരിയര്‍ കില്ലര്‍ അല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിനിരയായവര്‍ അപകടനില തരണം ചെയ്തെന്നും പൊലീസ് റെക്കോര്‍ഡ് പ്രകാരം പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടാവാണെന്നും മദ്യപിച്ച് ബോധംപോയപ്പോഴാണ് കൃത്യം ചെയ്തതെന്നും ബെംഗളൂര്‍ ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവരാജ് പറഞ്ഞു. കദംബ നിലവില്‍ ഒളിവിലാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 6 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.ശനിയാഴ്ച രാത്രിയാണ് കദംബ മദ്യപിച്ച് നാലുപേരെ കുത്തിയത്.