+

കാരറ്റ് വാടിപ്പോയോ ? ഫ്രഷാക്കിമാറ്റാൻ ഒരു എളുപ്പവഴി

വാടിയിട്ടുള്ള കാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് അത് കുറച്ച് തണുത്ത വെള്ളം ഇട്ടു കൊടുക്കുക. 
വാടിയിട്ടുള്ള കാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് അത് കുറച്ച് തണുത്ത വെള്ളം ഇട്ടു കൊടുക്കുക. കാരറ്റുകൾ മുഴുവൻ മുങ്ങി കിടക്കുന്ന പോലെ വേണം ഇട്ടു കൊടുക്കേണ്ടത്.
അതിനുശേഷം ഇതിന് മുകളിലായിട്ട് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കുക. ഇത് നല്ലപോലെ കൈകൊണ്ട് ഒന്ന് മിക്‌സ് ചെയ്ത് യോജിപ്പിച്ച് വെള്ളവും, കാരറ്റും കൂടി അരമണിക്കൂർ അടച്ചു വയ്ക്കുക.
തുടർന്ന് അത്രയും നേരം വാടിയിരുന്ന കാരറ്റ് വളരെ ഫ്രഷ് ആയിട്ട് മാറും. എത്ര വാടിയ കാരറ്റിനെയും എളുപ്പത്തിൽ ഫ്രഷ് ആക്കി മാറ്റാൻ ഈ വഴിയിലൂടെ സാധിക്കും. തുടർന്ന് ഉടൻ തന്നെ പാചകം ചെയ്യാൻ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്
facebook twitter