+

പഴം കൊണ്ട് പെട്ടെന്നു തയാറാക്കാൻ പറ്റുന്ന ഒരടിപൊളി ജാം

ഒരു കിലോ പഴം തൊലികളഞ്ഞ് വട്ടത്തിൽ അരിയുക. ചെറുതായി അരിഞ്ഞ പഴം കുക്കറിൽ ഇട്ട് വെള്ളവും ഒഴിച്ച് (പഴംമുങ്ങി നിൽക്കണം) അടുപ്പത്ത് വയ്ക്കുക. രണ്ടോ മൂന്നോ വിസിൽ വന്നതിനു ശേഷം തീ ഓഫ് ചെയ്യുക

ഒരു കിലോ പഴം തൊലികളഞ്ഞ് വട്ടത്തിൽ അരിയുക. ചെറുതായി അരിഞ്ഞ പഴം കുക്കറിൽ ഇട്ട് വെള്ളവും ഒഴിച്ച് (പഴംമുങ്ങി നിൽക്കണം) അടുപ്പത്ത് വയ്ക്കുക. രണ്ടോ മൂന്നോ വിസിൽ വന്നതിനു ശേഷം തീ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം കുക്കറിൽ നിന്നും ഇവ അരിപ്പവച്ച് അരിച്ചെടുക്കുക. ഒരു  സ്പൂൺ ഉപയോഗിച്ച് അരിപ്പയിൽ നിന്ന് പഴം അമർത്തി അതിന്റെ നീര് മുഴുവനായും എടുക്കുക. 

ജാം തയാറാക്കൽ

 ചുവട് കട്ടിയുള്ള പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഈ അരിച്ചു വച്ച കൂട്ട് ഒഴിച്ചു കൊടുക്കുക. ശേഷം ഒന്നര കപ്പ് അളവിൽ പഞ്ചസാരയും ഇടുക. ഇവ നന്നായി യോജിപ്പിച്ച ശേഷം വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ അതിലേക്ക് ചെറിയ കഷണം കറുവപ്പട്ടയും കുറച്ച് ഗ്രാമ്പുവും ചേർക്കുക. പത്ത് മിനിറ്റ് നന്നായി തന്നെ തിളപ്പിക്കുക.  

ശേഷം ഗ്രാമ്പുവും കറുവപ്പട്ടയും എടുത്തു മാറ്റുക. കുറച്ചു സമയം കൂടെ കുറുക്കിയെടുക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് ചേർത്തു കൊടുക്കാം. ശേഷം നന്നായി യോജിപ്പിക്കുക. തീ ഓഫ്‌ചെയ്തു തണുക്കാൻ മാറ്റിവയ്ക്കുക. അടിപൊളി ജാം റെഡി.... കേടുവരാതെ കൂടുതൽ കാലം ഇരിക്കാൻ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്. 

facebook twitter