+

കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം

കൊടുവള്ളിയിൽ വിവാഹസംഘത്തിന്റെ  ബസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ബസിന്റെ ചില്ല് അടിച്ച് തകർക്കുകയും പടക്കമെറിയുകയും ചെയ്തു.

കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹസംഘത്തിന്റെ  ബസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ബസിന്റെ ചില്ല് അടിച്ച് തകർക്കുകയും പടക്കമെറിയുകയും ചെയ്തു.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട ആട് ഷമീർ, കൊളവയൽ അസീസ്, അജ്മൽ എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി വെണ്ണക്കാടാണ് സംഭവം. കാറിൽ ബസ് ഉരസി എന്ന പേരിലാണ് അക്രമം നടന്നത്.ഷമീറും സംഘവും കാർ ബസിന് മുന്നിലിടുകയും ബസുകാരുമായി തർക്കിച്ച് ബസിന്റെ ചില്ല് ഇരുമ്പ് വടി ഉപയോഗിച്ച് തകർക്കുകയായിരുന്നു. ഇതിനിടെ പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അതിലൊരു പടക്കം സമീപത്തെ പെട്രോൾ പമ്പിലാണ് ചെന്ന് വീണത്. പൊലീസെത്തിയാണ് പ്രതികളെ സാഹസികമായി പടികൂടിയത്. ഇതിനിടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.
 

facebook twitter