1.275 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

07:29 PM Apr 29, 2025 | AVANI MV

പാലക്കാട് : ഓപ്പറേഷൻ 'ഡി ഹണ്ടിന്റെ' ഭാഗമായി  നടത്തിയ പരിശോധനയിൽ 1.275  കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. അദേനിഗർഹിലെ അനിൽ പ്രദാൻ(27)നെയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. ഒഡിഷയിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചെന്നാണ് വിവരം.‌

പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പാലക്കാട്  എ.എസ്.പി രാജേഷ് കുമാർ ഐ.പി.എസ്, പാലക്കാട്  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുദർശനയുടെ  നേതൃത്വത്തിലുള്ള ഹേമാംബിക നഗർ പോലീസും, പാലക്കാട്  ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് മയക്കുമരുന്നും പ്രതിയേയും  പിടികൂടിയത്.