ദോഹ: ഗസ്സയിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് അൽ അൻസാരി ‘എക്സ്’ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ 15 മാസമായി തുടരുന്ന സമാനതകളില്ലാത്ത വംശഹത്യക്കാണ് അവസാനമാവുന്നത്. ഇസ്രായേലും ഹമാസും മധ്യസ്ഥ കരാർ അംഗീകരിച്ചതിനു പിന്നാലെ ബുധനാഴ്ച രാത്രിയിൽ ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്.