ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു

06:48 AM Oct 31, 2025 | Suchithra Sivadas

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. രണ്ട് മൃതദേഹങ്ങള്‍ ഹമാസ് കൈമാറി. കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രയേല്‍ ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരെ കാത്തിരിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് മൃതദേഹ കൈമാറ്റം. ഗാസയിലെ സ്ഥിതി ഖത്തറും അമേരിക്കയും വിലയിരുത്തിയിട്ടുണ്ട്.


രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാ?ഗങ്ങളാണ് പുതിയതായി നല്‍കിയ മൃതദേഹമെന്നും ഹമാസ് കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചത്. ഇതിനിടെയാണ് മൃതദേഹം കൈമാറുന്നത് ഹമാസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൈമാറുകയായിരുന്നു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം മാത്രമേ മറ്റ് പ്രതികരണങ്ങള്‍ നടത്താവൂ എന്ന് പൊതുജനങ്ങളോട് ഇസ്രായേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 11 മൃതദേഹങ്ങള്‍ കൂടിയാണ് ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്നത്. അതേസമയം, ഖത്തറും അമേരിക്കയും ?ഗാസയിലെ സ്ഥി?ഗതികള്‍ വിലയിരുത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഖത്തര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു. സമാധാനം നിലനിര്‍ത്താന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ വേണമെന്നാണ് വിലയിരുത്തല്‍.