തന്നോട് മിണ്ടുന്നില്ല; മധ്യപ്രദേശിൽ സഹപാഠിയെ 17കാരി കൊലപ്പെടുത്തി

06:15 PM May 05, 2025 | Kavya Ramachandran

ഭോപ്പാല്‍: മധ്യപ്രദേശിൽ  17 വയസ്സുള്ള വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിലാണ് പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പ്രതിയിലേക്കെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഒരു കൃഷിയിടത്തിലേക്ക് പെൺകുട്ടിയെ എത്തിക്കുകയും പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.