+

ഗ്‌ളോയിങ് സ്കിൻ ആഗ്രഹിക്കുന്നവരാണോ : ഈ ഡ്രിങ്ക് കുടിച്ച് നോക്കൂ

ഗ്‌ളോയിങ് സ്കിൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും. ചർമത്തിൽ ഫേസ് പാക്കും സൺ സ്ക്രീനും എല്ലാം പരീക്ഷിക്കുന്ന നമ്മൾ പലപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം സൂക്ഷിക്കാൻ വിട്ട് പോകാറുണ്ട്. ഈ ഡ്രിങ്ക് കുടിച്ച് നോക്കിയാൽ മതി ഗ്‌ളോയിങ് സ്കിൻ നിങ്ങൾക്ക് ലഭിക്കും.

ഗ്‌ളോയിങ് സ്കിൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും. ചർമത്തിൽ ഫേസ് പാക്കും സൺ സ്ക്രീനും എല്ലാം പരീക്ഷിക്കുന്ന നമ്മൾ പലപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം സൂക്ഷിക്കാൻ വിട്ട് പോകാറുണ്ട്. ഈ ഡ്രിങ്ക് കുടിച്ച് നോക്കിയാൽ മതി ഗ്‌ളോയിങ് സ്കിൻ നിങ്ങൾക്ക് ലഭിക്കും. നല്ലൊരു ഭക്ഷണക്രമം ഉണ്ടെങ്കിൽ ഈ പാനീയവും തിളക്കമാർന്ന ചർമവും മോഡി കൊഴിച്ചിലും സഹായിക്കും.

കറിവേപ്പിലയും കക്കരിക്കയും നെല്ലിക്കയും ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ് ആണ് ഗ്‌ളോയിങ് സ്കിൻ ലഭിക്കാനുള്ള പാനീയം. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യിക്കാനും എക്സ്ഫോലിയേറ്റ് ചെയ്യാനും സഹായിക്കുന്ന വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം കാക്കറിയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിൽ സൂക്ഷ്മാണുക്കളെ തടയുന്ന വിറ്റാമിന് എയും സിയും കറിവേപ്പിലയിലും അടഞ്ഞിരിക്കുന്നു. ഇത് ചർമ്മത്തിലെ മുഖക്കുരു തടയുവാനും സഹായിക്കുന്നു. വിറ്റാമിന്‍ സി, ആന്റിഡോക്‌സിഡന്റ് എന്നിവയടങ്ങിയ നെല്ലിക്കയും സാലിസിലിക് ആസിഡ്, ആന്റി-ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയ പുതിനയിലയും പ്രകൃതിദത്തമായ ഗ്‌ളോയിങ് സ്കിൻ നമുക്ക് നൽകും.

ഒരു കക്കരി, 7-8 കറിവേപ്പില, 5-6 പൊതിയിന, ഒരു നെല്ലിക്ക, ആവശ്യത്തിന് ഉപ്പ്, ഒരു ഗ്ലാസ് വെള്ളം, 1/4 ടീ സ്പൂണ്‍ ജീരകം എന്നിവയുണ്ടെങ്കിൽ ഈ ജ്യൂസ് തയ്യാറാക്കാം. ഈ ചേരുവകൾ മിക്സിയിൽ അടിച്ചെടുത്താൽ ആരോഗ്യകരമായ ജ്യൂസ് റെഡി.

facebook twitter