+

പയ്യന്നൂരിൽ പട്ടാപകൽ കഴുത്തിൽ കത്തികാട്ടി സ്വർണ്ണ മാല കവർന്നു

പയ്യന്നൂർ അന്നൂർ പട്ടാപകൽ കഴുത്തിൽ കത്തികാട്ടി സ്വർണ്ണ മാല കവർന്നു. കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ കഴുത്തിലുള്ള രണ്ടെകാൽ പവൻ സ്വർണ്ണമാലയാണ് കവർന്നത്.

കണ്ണൂർ: പയ്യന്നൂർ അന്നൂർ പട്ടാപകൽ കഴുത്തിൽ കത്തികാട്ടി സ്വർണ്ണ മാല കവർന്നു. കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ കഴുത്തിലുള്ള രണ്ടെകാൽ പവൻ സ്വർണ്ണമാലയാണ് കവർന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെ വീടിൻ്റെ കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് സാവിത്രി വാതിൽ തുറന്ന ഉടൻ ഒരാൾ വീടിന്റെ അകത്ത് കയറി ഇവരെ തള്ളി താഴെയിടുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ശബ്ദിച്ചാൽ കൊന്നുകളയുമെന്ന് പറഞ്ഞ് സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.  വെള്ളമുണ്ടും ഷർട്ടും ധരിച്ച ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന ആളാണ് മോഷണം നടത്തിയതെന്ന് സാവിത്രി പറഞ്ഞു.

അതെസമയം വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ സൈനികൻ അറസ്റ്റില്‍. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.വെസ്റ്റ് ബംഗാളില്‍ കരസേനയില്‍ ക്ലാർക്ക് തസ്തികയില്‍ ജോലി ചെയ്യുകയാണ് ഷെഫീഖ്. 

കഴിഞ്ഞ ഞായറാഴ്ച കുരീപ്പുഴയില്‍ ആണ് സംഭവം. സ്കൂട്ടറിലെത്തി വഴി ചോദിച്ച ശേഷം പ്രതി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജൂലൈ 5 ന് തിരികെ പോകാനിരിക്കെയാണ് കവർച്ച നടത്തിയത്. ഇയാള്‍ മുൻപ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

facebook twitter