തൃശൂര്‍: ബൈക്കില്‍ എത്തിയ യുവാക്കള്‍ കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു. കുണ്ടന്നൂര്‍ തുരുത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കുണ്ടന്നൂര്‍ തുരുത്തില്‍ കുണ്ടന്നൂര്‍ വീട്ടില്‍ അനിതയുടെ മൂന്ന് പവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്.
അനിതയും സുഹൃത്തായ അനുപമയും കൂടി വടക്കാഞ്ചേരിയില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ യുവാക്കളില്‍ ഒരാള്‍ ഇറങ്ങി അനിതയുടെ എതിരെ നടന്നുവരികയും മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയും ആയിരുന്നു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending :