സ്വർണവിലയിൽ വർധനവ് : പവന് 72160

10:55 AM Jun 11, 2025 | AVANI MV

തിരുവനന്തപുരം: റെസ്റ്റ് അവസാനിപ്പിച്ച് സ്വർണവില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 72160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഉയർന്നത്. 9020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. കുറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വർണവിലയിൽ ഈ കുതിച്ചുചാട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.