സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

12:45 PM Jul 06, 2025 | AVANI MV

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചിരുന്നു. 72480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 9060 ആണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.