തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 59,480 രൂപയാണ്.
ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകള്‍ മാത്രമാണ് ഉണ്ടായത്. ജനുവരി ഒന്നിന് 57,200 ആയ സ്വര്‍ണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഇന്നലെ നേരിയ ഇടിവ് മാത്രമാണ് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6130 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.