+

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,080 രൂപയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം സ്വർണവില താഴേക്ക്. നേരിയ കുറവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,080 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7135 രൂപയാണ്. അതേസമയം, ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 27 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
 

facebook twitter